WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!..WE HAVE ADDED 940 QUESTIONS AND ANSWERS NOW!!!!!

Breaking

Post Top Ad

Tuesday, April 7, 2020

പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും , 20 ചോദ്യോത്തരങ്ങളുടെ അപ്ഡേറ്റ് ( ഭൗതികശാസ്ത്രം ) പാർട്ട് 5

 1 .ഒരു വസ്തു ചലിക്കുന്നതിന്റെ ബലമായി ലഭ്യമാവുന്ന ഊർജം ?

ANS : ഗതികോർജം

2 . ഫോസിൽ ഇന്ധനങ്ങൾ ഏതൊക്കെയാണ് ?

ANS : പെട്രോളിയം , കൽക്കരി , പ്രകൃതിവാതകം

3 . ഊർജം  അളക്കുന്നതിനുള്ള യൂണിറ്റ് ?

ANS : ജൂൾ

4 . ഊർജം എന്ന് പറയുന്നത് ?

ANS : പ്രവർത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജം എന്ന് പറയുന്നത്

5 . പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ?

ANS :പ്ലാസ്മാവസ്ഥയിൽ

6 .പദാർത്ഥത്തിന്റെ ആറാമത്തെ അവസ്ഥ അറിയപ്പെടുന്നത് ?

ANS : ഫെർമിയോണിക് കണ്ടൻസേറ്റ്

7 . ഉയരത്തിൽ ഇരിക്കുന്ന ഒരു ടാങ്കിൽ സ്ഥിതി ചെയ്യുന്ന ജലത്തിന് എന്ത് തരം ഊർജമാണ് ?

ANS : സ്ഥിതികോർജം

8 . ഭൂമിയിൽ ലഭ്യമായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ സ്രോതസ്സുകൾ ഏതൊക്കെയാണ് ?

ANS : ജൈവപിണ്ഡം , ജലം ,  കാറ്റ് , തിരമാലകൾ , ബയോഗ്യാസ്

9 . ഭൂമിയിൽ ലഭ്യമായിട്ടുള്ള എല്ലാ ഊർജങ്ങളുടെയും ഉറവിടം ?

ANS : സൂര്യൻ

10 . ഒരു വസ്തുവിന്റെ ഗതികോർജം ആശ്രയിച്ചിരിക്കുന്നു ?

ANS : വസ്തുവുവിന്റെ മാസ്സ് , വേഗത

11 . പവർ അളക്കുന്ന യൂണിറ്റ് ?

ANS : വാട്ട്

www.keralapscmaster.com


12 . ഡൈനാമോ കണ്ടുപിടിച്ച വ്യക്തി ?

ANS : മൈക്കിൾ ഫാരഡെ

13 . പിണ്ഡമുള്ള വസ്തുക്കൾ പരസ്പരം ആകർഷിക്കുന്ന പ്രതിഭാസം ?

ANS : ഗുരുത്വാകർഷണം

14 .  പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം  ?

ANS :ഗുരുത്വാകർഷണ ബലം

15 . ഒരു വസ്തുവിന്റെ ഭാരത്തിനു കാരണം ?

ANS :ഭൂഗുരുത്വം

16 . ഗുരുത്വാകർഷണ ബലം ഏറ്റവും കുറവ് അനുഭവപ്പെടുന്നത് ?

ANS : ഭൂമധ്യ രേഖയിൽ

17 . താപത്തെ കുറിച്ചുള്ള പഠനം ?

ANS : തെർമോ ഡൈനാമിക്സ്‌

18 . വായുവിലുള്ള ഈർപ്പം അറിയപ്പെടുന്നത്‌ ?

ANS : ആർദ്രത

19 . ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ് ?

ANS : ഡെസിബെൽ

20 : കേൾവിക്കുറവ് പരിഹരിക്കുന്നതിന് ഈ ഉപകരണമാണ് ഉപയോഗിക്കുന്നത് ?

ഓഡിയോഫോൺDocument
ONE

Start Learning Now.

START
TWO

Attend Online Quiz.

QUIZ
THREE

Some Special Links.

SPECIAL
About the Author

This Chapter Is Continously Updated And Edited By a Team Of PSC Experts Together With Keralapscmaster Team to Make High Quality Error Free Content. You Can Also Be a Part of This Process By Sending an Email to us at Keralapscmasteronline@gmail.com.

No comments:

Post a Comment

.ഞങ്ങൾ ഇതുവരെ 940 ചോദ്യോത്തരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നു!!!! ....കൂടുതൽ അപ്ഡേറ്റുകൾക്കനുസരിച്ചു താഴെ കൊടുത്തിട്ടുള്ള ദിവസങ്ങളുടെ എണ്ണവും അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ് ....

--SELECT YOUR LEARNING PLAN AND START LEARNING TODAY--

DAILY 20 QUESTIONS/DAY(1 CHAPTER)-NEED 47 DAYS TO COMPLETE-- EASY!!

DAILY 40 QUESTIONS/DAY(2 CHAPTER)-NEED 24 DAYS TO COMPLETE-- MEDIUM!!

DAILY 60 QUESTIONS/DAY(3 CHAPTER)-NEED 16 DAYS TO COMPLETE-- HARD!!

..കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ ......

--SUBJECTS WE ARE GOING TO COVER--

ജീവശാസ്ത്രം

രസതന്ത്രം

ഭൗതിക ശാസ്ത്രം

കമ്പ്യൂട്ടർ

ഗണിത ശാസ്ത്രം

മാനസിക ശേഷി പരിശോധന

ഇന്ത്യൻ ഭരണഘടന

ലോക സാമ്പത്തിക ശാസ്ത്രം

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം

കേരള സാമ്പത്തിക ശാസ്ത്രം

ഇന്ത്യ

കേരളം

പൊതുവിജ്ഞാനം

കേരള ചരിത്രം

ഇന്ത്യൻ ചരിത്രം

ലോക ചരിത്രം

ഭൂമിശാസ്ത്രം: ഭൗതികം

ലോക ഭൂമിശാസ്ത്രം

ഇന്ത്യൻ ഭൂമിശാസ്ത്രം

കേരള ഭൂമിശാസ്ത്രം

ജ്യോതിർശാസ്ത്രം

അന്താരാഷ്ട്ര സംഘടനകൾ

ഇംഗ്ലീഷ്

മലയാളം

സാഹിത്യം

ചിത്രകല

കായികരംഗം

പ്രശസ്ത വ്യക്തികൾ

കറൻറ് അഫയേഴ്സ്

LD CLERK

അറിഞ്ഞിരിക്കൂ ഈ കാര്യങ്ങൾ

LD CLERK

സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ ഉള്ള നിയമനങ്ങൾക്കാണ് പി എസ് സി എൽ ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത് .മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ മലയാളത്തിൽ നടക്കുന്ന പരീക്ഷ 100 ചോദ്യങ്ങൾ 100 മാർക്ക് എന്ന രീതിയിൽ ആണ് . ഓരോ തെറ്റിനും നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കും . പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, മാനസികശേഷി പരിശോധന, മലയാളം എന്നിവയാണ് എൽ ഡി ക്ലാർക്ക് പിഎസ്‌സി പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾ.

പൊതുവിജ്ഞാനം

പി എസ് സി പരീക്ഷയുടെ കാര്യത്തിൽ പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പൊതുവിജ്ഞാനം ആണ് . ഇതിൻറെ കാരണം എന്താണ് എന്ന് എല്ലാവർക്കും അറിയാമല്ലോ . പൊതുവിജ്ഞാനം വളരെ വിശാലമായതും പരിധി നിശ്ചയിക്കാൻ സാധിക്കാത്തതും ആണ് . പൊതുവിജ്ഞാനം വളർത്തുവാൻ ഓരോരുത്തരും വളരെയധികം തയ്യാർ എടുക്കേണ്ടതുണ്ട് . പൊതു വിജ്ഞാന ത്തിൻറെ കാര്യത്തിൽ ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ സാധിക്കുന്നവർക്ക് പി എസ് സി പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ ആവുന്നതാണ് .

കട്ട് ഓഫ് മാർക്ക്

എങ്ങനെ ആണ് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുക എന്ന് ഉദാഹരണം സഹിതം പറഞ്ഞ് തരാം . എറണാകുളം എന്ന ജില്ലയിൽ ആയിരം പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു എന്നിരിക്കട്ടെ .എത്ര കട്ട് ഓഫ് വച്ചാൽ ആണോ ഇത്രയും പേരെ ഉൾപ്പെടുത്താൻ സാധിക്കുക എന്ന് ആദ്യം പരിശോധിക്കും . അതിനുശേഷം അനുയോജ്യമായ കട്ട് ഓഫ് മാർക്ക് വച്ച് ആ മാർക്കും അതിൽ കൂടുതൽ മാർക്കും നേടിയവരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു . പരീക്ഷ എളുപ്പം ആണെങ്കിൽ കട്ട് ഓഫ് മാർക്ക് ഉയർന്നതാവും. പരീക്ഷ ബുദ്ധിമുട്ടുള്ളതാണ് എന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ കട്ട് ഓഫ് മാർക്ക് കുറവായിരിക്കും.

ജനറൽ ഇംഗ്ലീഷ്

ഇരുപത് മാർക്കിനുളള 20 ചോദ്യങ്ങളാണ് ജനറൽ ഇംഗ്ലീഷിൽ ഉൾപ്പെട്ടിട്ടുള്ളത് ഈ വിഷയത്തിൽ vocabulary ആണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് . ഇംഗ്ലീഷ് ഗ്രാമർ യൂസേജ് ആണ് ഈ വിഷയത്തിൽ പ്രധാനമായും പരിഗണിക്കപ്പെടുന്നത് .

മാനസിക ശേഷി

കണക്ക് റീസണിങ് എന്നിവയാണ് ഈ വിഷയത്തിൽ പ്രധാനമായും പരിഗണിക്കുന്നത് . ഈ വിഷയത്തിൽ മുഴുവൻ മാർക്കും കരസ്ഥമാക്കാൻ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളും കണ്ടെത്തി പഠിച്ച നിങ്ങളുടെ അറിവിൻറെ ഭാഗമാക്കുക .

മലയാളം

ഗ്രാമർ, ശരിയായ പദശുദ്ധി ,ശരിയായ പ്രയോഗങ്ങൾ , മലയാള ഭാഷാ പ്രയോഗം തുടങ്ങിയവയാണ് ഈ വിഷയത്തിൽ പരിഗണിക്കുന്നത് . ഏതൊരു മലയാളിക്കും ഉയർന്ന മാർക്ക് നേടാനാകുന്ന വിഷയമാണിത് .

Post Top Ad

Your Ad Spot