Breaking

Post Top Ad

Friday, April 10, 2020

പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും , 20 ചോദ്യോത്തരങ്ങളുടെ അപ്ഡേറ്റ് ( കായിക രംഗം ) പാർട്ട് 11

1 . ഒളിമ്പിക്സ് ഗാനം രചിച്ചത് ആരാണെന്നു അറിയാമോ ?

 ANS : കോസ്റ്റാമസ് പാലസ് എന്ന ഗ്രീക്ക് കവി 

2 . 2016 ൽ ഒളിമ്പിക്സ് വേദി ആയ നഗരം എന്താണെന്നറിയാമോ ?

ANS : റിയോഡീ ജനീറോ (  ബ്രസീൽ  )

3 . ഒളിമ്പിക്സ് എത്ര നാൾ നീണ്ടുനിൽക്കുന്നതാണ്  ?

ANS : 16 ദിവസം നീണ്ടു നിൽക്കുന്നതാണ് ഒളിമ്പിക്സ് 

4 . ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച ഏഷ്യയിലെ ആദ്യ നഗരം എന്താണെന്നറിയാമോ ?

ANS : ടോക്കിയോ 

5 . ഒളിമ്പിക്സിന്റെ മുദ്രാവാക്യം എന്താണെന്നു നിങ്ങൾക്കറിയാമോ ?

ANS : SWIFTER , HIGHER , സ്ട്രോങ്ങർ ( കൂടുതൽ  ഉയരത്തിൽ , വേഗത്തിൽ , ശക്തിയിൽ )

6 . ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണെന്ന് നിങ്ങൾക്കറിയാമോ ?

ANS : സ്വിറ്റസർലണ്ടിലെ ,ലോസേൺ എന്ന സ്ഥലത്താണ് ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് 

7 . ഒളിമ്പിക്സ് മത്സരം നടക്കുന്നത് ?

ANS :  നാല് വർഷത്തിലൊരിക്കൽ 

8 . 2012 ലെ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഏതു രാജ്യമാണ് ?

ANS : യു എസ്

9 . ഒളിമ്പിക് ദീപം തെളിയിക്കാൻ ഉപയോഗിക്കുന്ന ദീപശിഖ കത്തിക്കുന്നത് എവിടെ വെച്ചാണെന്ന് അറിയാമോ ?

ANS : ഒളിമ്പിയയിൽ വച്ചാണ്  ( ശ്രദ്ധിക്കൂ : കത്തിക്കുന്നതിനു സൂര്യരശ്മി മാത്രമാണുപയോഗിക്കുന്നത് )

10 . ഒളിമ്പിക്സിന് 3 തവണ വേദിയായിട്ടുള്ള ആദ്യനഗരം ഏതാണെന്നു അറിയാമോ ?

ANS: ലണ്ടൻ


PSC QUESTIONS AND ANSWERS


11 . ഒളിമ്പിക്‌സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?

ANS : പി  ടി ഉഷ ( 1984 ൽ , 400 മീറ്റർ ഓട്ടം , ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ്

12 . ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ?

 ANS : ഷൈനി വിൽസൺ 

13 . ഇസ്രായേൽ താരങ്ങളെ പലസ്തീൻ വിമോചന പോരാളികൾ വധിച്ചത് ഏതു ഒളിമ്പിക്സിലാണ് ?

ANS : മ്യൂണിച് ഒളിമ്പിക്സ് ( 1972 )

14 . ആദ്യമായി സ്ത്രീകളെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിച്ചത് ഏതു ഒളിമ്പിക്സിലാണ് ?

ANS : പാരീസ് ഒളിമ്പിക്സ് ( 1900 ) 

15 . 2012 ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണം കരസ്ഥമാക്കിയത് ആരാണ് ?

ANS : യിസിലിങ് (10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗ് , ചൈനക്കാരൻ )

16 . ഏതു ഇന്ത്യക്കാരനാണ് 2012 ഒളിമ്പിക്സിന് ആദ്യമായി യോഗ്യത നേടിയത് ?

ANS : ഗഗൻ നാരംഗ് 

17 . ഇന്ത്യയുടെ ഒളിമ്പിക്സിലെ ആദ്യ വനിതാ ഷൂട്ടർ ആരാണെന്നു അറിയാമോ ?

ANS: അഞ്ജലി വേദ് പാഥക് ഭഗവത് .

18 . ഇന്ത്യയുടെ ഫ്ലയിങ് സിഖ് എന്നറിയപ്പെടുന്നത് ?

ANS : മിൽഖാ സിംഗ് 

19 . ഏറ്റവും കൂടുതൽ അത്‌ലറ്റുകൾ പങ്കെടുത്തത് ഏതു ഒളിമ്പിക്സിലാണ് ?

ANS : ഏഥൻസ് ഒളിമ്പിക്സ് ( 2004 )

20 . ഒരു ഒളിമ്പിക്സിൽ നിന്ന് തന്നെ ഏറ്റവും കൂടുതൽ മെഡൽ നേടിയ ആദ്യത്തെ വനിത ആരാണ് ?

ANS : മരിയൻ ജോൺസ്  

No comments:

Post a Comment

Post Top Ad

Your Ad Spot