WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!..WE HAVE ADDED 820 QUESTIONS AND ANSWERS NOW!!!!!

Breaking

Post Top Ad

Wednesday, April 8, 2020

പി എസ് സി ചോദ്യങ്ങളും ഉത്തരങ്ങളും , 20 ചോദ്യോത്തരങ്ങളുടെ അപ്ഡേറ്റ് ( ഭരണഘടന ) പാർട്ട് 8


1. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്നത്  ?

     ANS:  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

2.  രാഷ്‌ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത്  ?

      ANS: സുപ്രീം കോടതി

3. രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നത് ?

      ANS: പാർലമെൻ്റിലെയും സംസ്ഥാന നിയമസഭകളിലെയും 

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങിയ ഇലക്ട്രൽ കോളേജ് 

4. രാഷ്‌ട്രപതിയുടെ ഭരണ കാലാവധി ?

   ANS:  5 വർഷം

5. 11- മത് കൂട്ടിച്ചേർത്ത മൗലിക കടമ 

     ANS: 6 മുതൽ 14 വയസുവരെ വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കൽ

6. ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയൻറെ എക്സിക്യൂട്ടിവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് ?

 ANS: രാഷ്ട്രപതിയിൽ
7. രാഷ്ട്രത്തിൻറെ തലവൻ, സർവ്വ സൈന്യാധിപൻ, പ്രഥമ പുരുഷൻ എന്നൊക്കെ അറിയപ്പെടുന്നത് ?

   ANS:   രാഷ്ട്രപതി

8. കേന്ദ്ര മന്ത്രിസഭയുടെ തലവൻ ?

  ANS:   പ്രധാനമന്ത്രി


9. ഒരു വ്യക്തിക്ക് എത്ര പ്രാവശ്യം രാഷ്‌ട്രപതി ആകാൻ സാധിക്കും ?

     ANS:  എത്ര പ്രാവശ്യം വേണമെങ്കിലും

10. രാഷ്‌ട്രപതിയാകാൻ വേണ്ട പ്രായപരിധി ?

      ANS:  35 വയസ്


PSC QUESTIONS AND ANSWERS


11. രാഷ്‌ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്  ?

    ANS:  സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

12. സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻറെ അഭാവത്തിൽ രാഷ്‌ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്  ?

  ANS:  സുപ്രീം കോടതിയിലെ അടുത്ത സീനിയർ ജഡ്‌ജി

13. രാഷ്‌ട്രപതിക്ക് രാജിക്കത്ത് സമർപ്പിക്കുന്നത് ?

     ANS:  ഉപരാഷ്ട്രപതിക്ക്

14. രാഷ്‌ട്രപതിയെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യുന്ന നടപടി ?

  ANS:    ഇമ്പീച്ച്മെൻറ്


15. രാഷ്‌ട്രപതിയെ ഇമ്പീച്ച്മെൻറ് ചെയ്യുന്നതിനുള്ള ഏക കാരണം ?

        ANS:    ഭരണഘടനാ ലംഘനം

16. രാഷ്‌ട്രപതിയെ ഇമ്പീച്ച്മെൻറ് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ് ?

     ANS:  അനുച്ഛേദം 61

16. ഇമ്പീച്ച്മെൻറ് പ്രമേയം അവതരിപ്പിക്കാനാവശ്യമായ പിന്തുണ ?

     ANS:  സഭയിലെ 1/4(നാലിലൊന്ന്) അംഗങ്ങളുടെ പിന്തുണ

17. ഇമ്പീച്ച്മെൻറ് പ്രമേയം പാസാകുന്നതിനാവശ്യമായ പിന്തുണ ?

    ANS:   മൊത്തം അംഗങ്ങളുടെ 2/3 (മൂന്നിൽ രണ്ട്) അംഗങ്ങളുടെ പിന്തുണ
18. ഇന്ത്യയിൽ ഇമ്പീച്ച്മെൻറ് നേരിടേണ്ടിവന്ന രാഷ്ട്രപതിമാർ?
  
  ANS:   പൂജ്യം

19. രാഷ്ട്രപതിസ്ഥാനം ഒഴിവുവന്നാൽ എത്ര നാളിനുള്ളിൽ പുതിയ ആളെ നിയമിക്കണം ?

    ANS:   6 മാസത്തിനുള്ളിൽ

20. രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ വഹിക്കുന്നത് ?
  
   ANS:    ഉപരാഷ്ട്രപതി

No comments:

Post a Comment

.ഞങ്ങൾ ഇതുവരെ 820 ചോദ്യോത്തരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നു!!!! ....കൂടുതൽ അപ്ഡേറ്റുകൾക്കനുസരിച്ചു താഴെ കൊടുത്തിട്ടുള്ള ദിവസങ്ങളുടെ എണ്ണവും അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ് ....

--SELECT YOUR LEARNING PLAN AND START LEARNING TODAY--

DAILY 20 QUESTIONS/DAY(1 CHAPTER)-NEED 41 DAYS TO COMPLETE-- EASY!!

DAILY 40 QUESTIONS/DAY(2 CHAPTER)-NEED 21 AND 1/2 DAYS TO COMPLETE-- MEDIUM!!

DAILY 60 QUESTIONS/DAY(3 CHAPTER)-NEED 13 AND 1/2 DAYS TO COMPLETE-- HARD!!

..കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ ......

--SUBJECTS WE ARE GOING TO COVER--

ജീവശാസ്ത്രം

രസതന്ത്രം

ഭൗതിക ശാസ്ത്രം

കമ്പ്യൂട്ടർ

ഗണിത ശാസ്ത്രം

മാനസിക ശേഷി പരിശോധന

ഇന്ത്യൻ ഭരണഘടന

ലോക സാമ്പത്തിക ശാസ്ത്രം

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം

കേരള സാമ്പത്തിക ശാസ്ത്രം

ഇന്ത്യ

കേരളം

പൊതുവിജ്ഞാനം

കേരള ചരിത്രം

ഇന്ത്യൻ ചരിത്രം

ലോക ചരിത്രം

ഭൂമിശാസ്ത്രം: ഭൗതികം

ലോക ഭൂമിശാസ്ത്രം

ഇന്ത്യൻ ഭൂമിശാസ്ത്രം

കേരള ഭൂമിശാസ്ത്രം

ജ്യോതിർശാസ്ത്രം

അന്താരാഷ്ട്ര സംഘടനകൾ

ഇംഗ്ലീഷ്

മലയാളം

സാഹിത്യം

ചിത്രകല

കായികരംഗം

പ്രശസ്ത വ്യക്തികൾ

കറൻറ് അഫയേഴ്സ്

LD CLERK

അറിഞ്ഞിരിക്കൂ ഈ കാര്യങ്ങൾ

LD CLERK

സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ ഉള്ള നിയമനങ്ങൾക്കാണ് പി എസ് സി എൽ ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത് .മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ മലയാളത്തിൽ നടക്കുന്ന പരീക്ഷ 100 ചോദ്യങ്ങൾ 100 മാർക്ക് എന്ന രീതിയിൽ ആണ് . ഓരോ തെറ്റിനും നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കും . പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, മാനസികശേഷി പരിശോധന, മലയാളം എന്നിവയാണ് എൽ ഡി ക്ലാർക്ക് പിഎസ്‌സി പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾ.

പൊതുവിജ്ഞാനം

പി എസ് സി പരീക്ഷയുടെ കാര്യത്തിൽ പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പൊതുവിജ്ഞാനം ആണ് . ഇതിൻറെ കാരണം എന്താണ് എന്ന് എല്ലാവർക്കും അറിയാമല്ലോ . പൊതുവിജ്ഞാനം വളരെ വിശാലമായതും പരിധി നിശ്ചയിക്കാൻ സാധിക്കാത്തതും ആണ് . പൊതുവിജ്ഞാനം വളർത്തുവാൻ ഓരോരുത്തരും വളരെയധികം തയ്യാർ എടുക്കേണ്ടതുണ്ട് . പൊതു വിജ്ഞാന ത്തിൻറെ കാര്യത്തിൽ ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ സാധിക്കുന്നവർക്ക് പി എസ് സി പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ ആവുന്നതാണ് .

കട്ട് ഓഫ് മാർക്ക്

എങ്ങനെ ആണ് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുക എന്ന് ഉദാഹരണം സഹിതം പറഞ്ഞ് തരാം . എറണാകുളം എന്ന ജില്ലയിൽ ആയിരം പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു എന്നിരിക്കട്ടെ .എത്ര കട്ട് ഓഫ് വച്ചാൽ ആണോ ഇത്രയും പേരെ ഉൾപ്പെടുത്താൻ സാധിക്കുക എന്ന് ആദ്യം പരിശോധിക്കും . അതിനുശേഷം അനുയോജ്യമായ കട്ട് ഓഫ് മാർക്ക് വച്ച് ആ മാർക്കും അതിൽ കൂടുതൽ മാർക്കും നേടിയവരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു . പരീക്ഷ എളുപ്പം ആണെങ്കിൽ കട്ട് ഓഫ് മാർക്ക് ഉയർന്നതാവും. പരീക്ഷ ബുദ്ധിമുട്ടുള്ളതാണ് എന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ കട്ട് ഓഫ് മാർക്ക് കുറവായിരിക്കും.

ജനറൽ ഇംഗ്ലീഷ്

ഇരുപത് മാർക്കിനുളള 20 ചോദ്യങ്ങളാണ് ജനറൽ ഇംഗ്ലീഷിൽ ഉൾപ്പെട്ടിട്ടുള്ളത് ഈ വിഷയത്തിൽ vocabulary ആണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് . ഇംഗ്ലീഷ് ഗ്രാമർ യൂസേജ് ആണ് ഈ വിഷയത്തിൽ പ്രധാനമായും പരിഗണിക്കപ്പെടുന്നത് .

മാനസിക ശേഷി

കണക്ക് റീസണിങ് എന്നിവയാണ് ഈ വിഷയത്തിൽ പ്രധാനമായും പരിഗണിക്കുന്നത് . ഈ വിഷയത്തിൽ മുഴുവൻ മാർക്കും കരസ്ഥമാക്കാൻ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളും കണ്ടെത്തി പഠിച്ച നിങ്ങളുടെ അറിവിൻറെ ഭാഗമാക്കുക .

മലയാളം

ഗ്രാമർ, ശരിയായ പദശുദ്ധി ,ശരിയായ പ്രയോഗങ്ങൾ , മലയാള ഭാഷാ പ്രയോഗം തുടങ്ങിയവയാണ് ഈ വിഷയത്തിൽ പരിഗണിക്കുന്നത് . ഏതൊരു മലയാളിക്കും ഉയർന്ന മാർക്ക് നേടാനാകുന്ന വിഷയമാണിത് .

Post Top Ad

Your Ad Spot