WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!..WE HAVE ADDED 820 QUESTIONS AND ANSWERS NOW!!!!!

Breaking

Post Top Ad

Tuesday, May 12, 2020

അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത 20 പി എസ് സി ചോദ്യോത്തരങ്ങളുടെ അപ്ഡേറ്റ് ( പാർട്ട് 18 ) , ഇപ്പോൾ തന്നെ പഠിക്കൂ ..

1: സർവ്വരാജ്യ സഖ്യം നിലവിൽ വന്ന വർഷം?
 ANS: 1920
2: സർവ്വരാജ്യസഖ്യം എന്ന ആശയം മുന്നോട്ടുവച്ചത്?
 ANS:വുഡ്രോ വിൽസൺ
 3: ഇന്ത്യ യു. എന്നിൽ ഔദ്യോഗികമായി അംഗമായത്?
ANS:1945 ഒക്ടോബർ 30
4: യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത്?
ANS:ഫ്രാങ്ക്‌ളിൻ ഡി റൂസ് വെൽറ്റ് 
5: UN ആദ്യമായിആഘോഷിച്ച ഇന്ത്യയിലെ പ്രധാന ഉത്സവം
ANS: ദീപാവലി
 6: ഐക്യരാഷ്ട്ര സഭയുടെ ഒൻപതാമത്തെ സെക്രട്ടറി ജനറൽ?
 ANS:അന്റോണിയോ ഗുട്ടെറസ്
 7: UN ൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം?
 ANS:ദക്ഷിണസുഡാൻ
 8: UN ന്റെ ആസ്ഥാനം?
 ANS:മൻഹട്ടൻ (ന്യൂയോർക്)
 9: UN പതാകയുടെ നിറം
 ANS:ഇളം നീല
 10: UN ൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?


www.keralapscmaster.com

 ANS:തായ്‌വാൻ (1971)
 11: UNന്റെ ജനാധിപത്യ വിരുദ്ധ ഘടകം എന്നറിയപ്പെടുന്നത്?
 ANS: രക്ഷാസമിതി
 12: അന്താരാഷ്ട്ര ആണവോർജ ഏജൻസി സ്ഥാപിതമായ വര്ഷം?
 ANS: 1957
 13: ഐ എം എഫ് ന്റെ ആദ്യ വനിതാ managing ഡയറക്ടർ?
 ANS: ക്രിസ്റ്റീന ലെഗാർദെ
 14: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
 ANS: ഹേഗ് (നെതെര്ലാന്ഡ്)
 15: 2018 ലെ ലോക പുസ്തകതലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത്?
 ANS:ഏതൻ‌സ്
 16: UN ന്റെ ഭാഷകളിൽ ഏറ്റവും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?
 ANS:അറബി (1973)
 17: ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന?
 ANS:യുനെസ്കോ (1945 നവംബർ 16)
 18: തേർഡ് വിന്ഡോ എന്നത് ഏതുബാങ്കുമായി ബന്ധപ്പെട്ടിരിക്കുന്നു?
 ANS:ലോകബാങ്ക്
 19: ലോകാരോഗ്യദിനം?
 ANS:ഏപ്രിൽ 7 
20: ലോകാരോഗ്യ സംഘടനയുടെ പ്രെസിഡന്റായിരുന്ന ഏക
വനിത ?
ANS:രാജ്‌കുമാരി അമൃതകൗർ

No comments:

Post a Comment

.ഞങ്ങൾ ഇതുവരെ 820 ചോദ്യോത്തരങ്ങൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നു!!!! ....കൂടുതൽ അപ്ഡേറ്റുകൾക്കനുസരിച്ചു താഴെ കൊടുത്തിട്ടുള്ള ദിവസങ്ങളുടെ എണ്ണവും അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ് ....

--SELECT YOUR LEARNING PLAN AND START LEARNING TODAY--

DAILY 20 QUESTIONS/DAY(1 CHAPTER)-NEED 41 DAYS TO COMPLETE-- EASY!!

DAILY 40 QUESTIONS/DAY(2 CHAPTER)-NEED 21 AND 1/2 DAYS TO COMPLETE-- MEDIUM!!

DAILY 60 QUESTIONS/DAY(3 CHAPTER)-NEED 13 AND 1/2 DAYS TO COMPLETE-- HARD!!

..കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കൂ ......

--SUBJECTS WE ARE GOING TO COVER--

ജീവശാസ്ത്രം

രസതന്ത്രം

ഭൗതിക ശാസ്ത്രം

കമ്പ്യൂട്ടർ

ഗണിത ശാസ്ത്രം

മാനസിക ശേഷി പരിശോധന

ഇന്ത്യൻ ഭരണഘടന

ലോക സാമ്പത്തിക ശാസ്ത്രം

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം

കേരള സാമ്പത്തിക ശാസ്ത്രം

ഇന്ത്യ

കേരളം

പൊതുവിജ്ഞാനം

കേരള ചരിത്രം

ഇന്ത്യൻ ചരിത്രം

ലോക ചരിത്രം

ഭൂമിശാസ്ത്രം: ഭൗതികം

ലോക ഭൂമിശാസ്ത്രം

ഇന്ത്യൻ ഭൂമിശാസ്ത്രം

കേരള ഭൂമിശാസ്ത്രം

ജ്യോതിർശാസ്ത്രം

അന്താരാഷ്ട്ര സംഘടനകൾ

ഇംഗ്ലീഷ്

മലയാളം

സാഹിത്യം

ചിത്രകല

കായികരംഗം

പ്രശസ്ത വ്യക്തികൾ

കറൻറ് അഫയേഴ്സ്

LD CLERK

അറിഞ്ഞിരിക്കൂ ഈ കാര്യങ്ങൾ

LD CLERK

സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ ഉള്ള നിയമനങ്ങൾക്കാണ് പി എസ് സി എൽ ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത് .മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ മലയാളത്തിൽ നടക്കുന്ന പരീക്ഷ 100 ചോദ്യങ്ങൾ 100 മാർക്ക് എന്ന രീതിയിൽ ആണ് . ഓരോ തെറ്റിനും നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കും . പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, മാനസികശേഷി പരിശോധന, മലയാളം എന്നിവയാണ് എൽ ഡി ക്ലാർക്ക് പിഎസ്‌സി പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾ.

പൊതുവിജ്ഞാനം

പി എസ് സി പരീക്ഷയുടെ കാര്യത്തിൽ പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പൊതുവിജ്ഞാനം ആണ് . ഇതിൻറെ കാരണം എന്താണ് എന്ന് എല്ലാവർക്കും അറിയാമല്ലോ . പൊതുവിജ്ഞാനം വളരെ വിശാലമായതും പരിധി നിശ്ചയിക്കാൻ സാധിക്കാത്തതും ആണ് . പൊതുവിജ്ഞാനം വളർത്തുവാൻ ഓരോരുത്തരും വളരെയധികം തയ്യാർ എടുക്കേണ്ടതുണ്ട് . പൊതു വിജ്ഞാന ത്തിൻറെ കാര്യത്തിൽ ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ സാധിക്കുന്നവർക്ക് പി എസ് സി പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ ആവുന്നതാണ് .

കട്ട് ഓഫ് മാർക്ക്

എങ്ങനെ ആണ് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുക എന്ന് ഉദാഹരണം സഹിതം പറഞ്ഞ് തരാം . എറണാകുളം എന്ന ജില്ലയിൽ ആയിരം പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു എന്നിരിക്കട്ടെ .എത്ര കട്ട് ഓഫ് വച്ചാൽ ആണോ ഇത്രയും പേരെ ഉൾപ്പെടുത്താൻ സാധിക്കുക എന്ന് ആദ്യം പരിശോധിക്കും . അതിനുശേഷം അനുയോജ്യമായ കട്ട് ഓഫ് മാർക്ക് വച്ച് ആ മാർക്കും അതിൽ കൂടുതൽ മാർക്കും നേടിയവരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു . പരീക്ഷ എളുപ്പം ആണെങ്കിൽ കട്ട് ഓഫ് മാർക്ക് ഉയർന്നതാവും. പരീക്ഷ ബുദ്ധിമുട്ടുള്ളതാണ് എന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ കട്ട് ഓഫ് മാർക്ക് കുറവായിരിക്കും.

ജനറൽ ഇംഗ്ലീഷ്

ഇരുപത് മാർക്കിനുളള 20 ചോദ്യങ്ങളാണ് ജനറൽ ഇംഗ്ലീഷിൽ ഉൾപ്പെട്ടിട്ടുള്ളത് ഈ വിഷയത്തിൽ vocabulary ആണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് . ഇംഗ്ലീഷ് ഗ്രാമർ യൂസേജ് ആണ് ഈ വിഷയത്തിൽ പ്രധാനമായും പരിഗണിക്കപ്പെടുന്നത് .

മാനസിക ശേഷി

കണക്ക് റീസണിങ് എന്നിവയാണ് ഈ വിഷയത്തിൽ പ്രധാനമായും പരിഗണിക്കുന്നത് . ഈ വിഷയത്തിൽ മുഴുവൻ മാർക്കും കരസ്ഥമാക്കാൻ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളും കണ്ടെത്തി പഠിച്ച നിങ്ങളുടെ അറിവിൻറെ ഭാഗമാക്കുക .

മലയാളം

ഗ്രാമർ, ശരിയായ പദശുദ്ധി ,ശരിയായ പ്രയോഗങ്ങൾ , മലയാള ഭാഷാ പ്രയോഗം തുടങ്ങിയവയാണ് ഈ വിഷയത്തിൽ പരിഗണിക്കുന്നത് . ഏതൊരു മലയാളിക്കും ഉയർന്ന മാർക്ക് നേടാനാകുന്ന വിഷയമാണിത് .

Post Top Ad

Your Ad Spot