ANS:ജ്യോതി വെങ്കടാചലം
8.മലയാളിയായ കേരള ഗവർണ്ണർ ആരാണ് ?
ANS:സി വിശ്വനാഥൻ
![]() |
KERALAPSCMASTER.COM |
ANS:35 16.സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം എത്രയാണ് ? ANS:65
ANS:356
WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!..WE HAVE ADDED 820 QUESTIONS AND ANSWERS NOW!!!!!
![]() |
KERALAPSCMASTER.COM |
അറിഞ്ഞിരിക്കൂ ഈ കാര്യങ്ങൾ
സർക്കാർ സർവീസിലെ വിവിധ വകുപ്പുകളിൽ ഉള്ള നിയമനങ്ങൾക്കാണ് പി എസ് സി എൽ ഡി ക്ലാർക്ക് പരീക്ഷ നടത്തുന്നത് .മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ മലയാളത്തിൽ നടക്കുന്ന പരീക്ഷ 100 ചോദ്യങ്ങൾ 100 മാർക്ക് എന്ന രീതിയിൽ ആണ് . ഓരോ തെറ്റിനും നെഗറ്റിവ് മാർക്ക് ഉണ്ടായിരിക്കും . പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, മാനസികശേഷി പരിശോധന, മലയാളം എന്നിവയാണ് എൽ ഡി ക്ലാർക്ക് പിഎസ്സി പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങൾ.
പി എസ് സി പരീക്ഷയുടെ കാര്യത്തിൽ പുതിയതായി കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് പൊതുവിജ്ഞാനം ആണ് . ഇതിൻറെ കാരണം എന്താണ് എന്ന് എല്ലാവർക്കും അറിയാമല്ലോ . പൊതുവിജ്ഞാനം വളരെ വിശാലമായതും പരിധി നിശ്ചയിക്കാൻ സാധിക്കാത്തതും ആണ് . പൊതുവിജ്ഞാനം വളർത്തുവാൻ ഓരോരുത്തരും വളരെയധികം തയ്യാർ എടുക്കേണ്ടതുണ്ട് . പൊതു വിജ്ഞാന ത്തിൻറെ കാര്യത്തിൽ ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ സാധിക്കുന്നവർക്ക് പി എസ് സി പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ ആവുന്നതാണ് .
എങ്ങനെ ആണ് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുക എന്ന് ഉദാഹരണം സഹിതം പറഞ്ഞ് തരാം . എറണാകുളം എന്ന ജില്ലയിൽ ആയിരം പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു എന്നിരിക്കട്ടെ .എത്ര കട്ട് ഓഫ് വച്ചാൽ ആണോ ഇത്രയും പേരെ ഉൾപ്പെടുത്താൻ സാധിക്കുക എന്ന് ആദ്യം പരിശോധിക്കും . അതിനുശേഷം അനുയോജ്യമായ കട്ട് ഓഫ് മാർക്ക് വച്ച് ആ മാർക്കും അതിൽ കൂടുതൽ മാർക്കും നേടിയവരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു . പരീക്ഷ എളുപ്പം ആണെങ്കിൽ കട്ട് ഓഫ് മാർക്ക് ഉയർന്നതാവും. പരീക്ഷ ബുദ്ധിമുട്ടുള്ളതാണ് എന്നിരിക്കട്ടെ, അങ്ങനെയെങ്കിൽ കട്ട് ഓഫ് മാർക്ക് കുറവായിരിക്കും.
ഇരുപത് മാർക്കിനുളള 20 ചോദ്യങ്ങളാണ് ജനറൽ ഇംഗ്ലീഷിൽ ഉൾപ്പെട്ടിട്ടുള്ളത് ഈ വിഷയത്തിൽ vocabulary ആണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് . ഇംഗ്ലീഷ് ഗ്രാമർ യൂസേജ് ആണ് ഈ വിഷയത്തിൽ പ്രധാനമായും പരിഗണിക്കപ്പെടുന്നത് .
കണക്ക് റീസണിങ് എന്നിവയാണ് ഈ വിഷയത്തിൽ പ്രധാനമായും പരിഗണിക്കുന്നത് . ഈ വിഷയത്തിൽ മുഴുവൻ മാർക്കും കരസ്ഥമാക്കാൻ ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ വിഷയങ്ങളും കണ്ടെത്തി പഠിച്ച നിങ്ങളുടെ അറിവിൻറെ ഭാഗമാക്കുക .
ഗ്രാമർ, ശരിയായ പദശുദ്ധി ,ശരിയായ പ്രയോഗങ്ങൾ , മലയാള ഭാഷാ പ്രയോഗം തുടങ്ങിയവയാണ് ഈ വിഷയത്തിൽ പരിഗണിക്കുന്നത് . ഏതൊരു മലയാളിക്കും ഉയർന്ന മാർക്ക് നേടാനാകുന്ന വിഷയമാണിത് .
No comments:
Post a Comment