WE ARE LIVE HERE..ARE YOU READY TO LEARN?, LET'S BEGIN RIGHT NOW!!

Breaking

Post Top Ad

Monday, August 24, 2020

മലയാള ഭാഷയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട ഒറ്റപ്പദങ്ങൾ ഇപ്പോൾ തന്നെ പഠിച്ചാലോ ? പാർട്ട് -31

1.വളരെ ആവശ്യമുള്ളത് ?

ANS:അത്യന്താപേക്ഷിതം
2.വിദ്യ അർത്ഥിക്കുന്നവൻ ?

ANS:വിദ്യാർത്ഥി

3.അടി മുതൽ മുടി വരെ?

ANS: അടിമുടി

കുടിക്കാൻ ആഗ്രഹിക്കുന്നവൻ?

ANS:പിപാസു
4.ഉപേക്ഷിക്കാൻ കഴിയാത്തത്?

ANS:അനുപേക്ഷണീയം

5.അന്യന് ചെയ്തുകൊടുക്കുന്ന ഉപകാരം

ANS:പരോപകാരം

6.വേദം അഭ്യസിച്ചവൻ ?

ANS:വൈദികൻ

7.മുനിയുടെ ഭാവം ?

ANS:മൗനം

8.മൂന്ന് കവികൾ ?

ANS:കവിത്രയം

9.അവസരത്തിന് യോജിച്ച യോജിച്ചത് ?

ANS:അവസരോചിതം

10.സഹകരിച്ച് ജീവിക്കുന്ന അവസ്ഥ ആവർത്തനം ?

ANS:സഹവർത്തിത്വം


KERALAPSCMASTER.COM

11.ലോകത്തെ സംബന്ധിച്ചത്?

ANS: ലൗകികം

12.വിദേശത്തെ സംബന്ധിച്ചത്?

ANS: വൈദേശികം

13.ഒരേ കാലത്ത് ജീവിച്ചിരുന്നവർ ?

ANS:സമകാലികർ
14.ദോഷം മാത്രം കാണുന്നവൻ ?

ANS: ദോഷൈകദൃക്ക്

15.തുടക്കം മുതൽ ഒടുക്കം വരെ ?

ANS:ഉടനീളം
16. വരാൻ പോകുന്നത് മുൻകൂട്ടി കാണുന്നവർ

ANS:ദീർഘദർശി

17.പ്രയോഗത്തിൽ വരുത്താൻ സാധിക്കുന്നത് ?

ANS:പ്രായോഗികം

18.കേൾക്കുന്ന ആൾ?

ANS:ശ്രോതാവ്

19.പഠിക്കാനുള്ള ആഗ്രഹം ?

ANS:പിപഠിഷ

20:വ്യാകരണം പഠിച്ചിട്ടുള്ളവൻ ?

ANS:വൈയാകരണൻ 

No comments:

Post a Comment

Post Top Ad

Your Ad Spot